വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവെ കാര്‍ മറിഞ്ഞ് വീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട് | വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് വീട്ടമ്മ മരിച്ചു. ബല്ലാകടപ്പുറത്തെ പരേതനായ മാലോത്ത് അബുബകറിന്റെ ഭാര്യ ഫാത്വിമ (65) ആണ് മരിച്ചത്. മക്കളായ മാണിക്കോത്തെ അജ്‌വ ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഹബീബ് റഹ്മാന്‍, മിസ്അബ്, ഫാത്വിമയുടെ സഹോദരി ആഇശ എന്നിവര്‍ക്ക് പരിക്കേറ്റു.

ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ കുഴിയിലേക്ക് മറിഞ്ഞ ആഘാതത്തില്‍ അസ്വസ്ഥത അനുഭവപ്പെട്ട ഫാത്വിമയെ ഉടന്‍ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചുയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഞായറാഴ്ച വൈകിട്ട് കോളിച്ചാലിലുള്ള ബന്ധുവിന്റെ വിവാഹ ചടങ്ങ് കഴിഞ്ഞ് വരുമ്പോള്‍ അട്ടേങ്ങാനത്ത് വെച്ചാണ് കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിലേക്ക് തലകീഴായി മറിഞ്ഞത്.

ഫാത്വിമയുടെ മറ്റ് മക്കള്‍: അശ്റഫ്, സലാഹുദ്ദീന്‍, ഖാദര്‍, ഉബൈദ്, നസീമ, സീനത്, സുമയ്യ, ഫരീദ, പരേതരായ ഫൗസിയ, ജഅ്ഫര്‍.



source https://www.sirajlive.com/the-housewife-was-killed-when-her-car-overturned-while-returning-from-a-wedding.html

Post a Comment

Previous Post Next Post