രാജ്യത്ത് 11,271 പേര്‍ക്ക് കൂടി കൊവിഡ്; 285 മരണം

ന്യൂഡല്‍ഹി| രാജ്യത്ത് 11,271 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 1,35,918 ആയി. കൊവിഡ് ബാധിച്ച് ചികിത്സയിലായവരുടെ 17 മാസത്തിനിടയിലെ ഏറ്റവും കുറവ് എണ്ണമാണിത്.

കൊവിഡ് ബാധിച്ച് 285 മരണവും കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. കൊവിഡില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4,63,530 ആയി ഉയര്‍ന്നു. 0.90 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 41 ദിവസമായി രണ്ട് ശതമാനത്തിന് താഴെ തുടരുകയാണിത്. കേരളത്തില്‍ 6468, മഹാരാഷ്ട്രയില്‍ 999 എന്നീ കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.



source https://www.sirajlive.com/covid-11271-more-in-the-country-285-deaths.html

Post a Comment

أحدث أقدم