ജില്ലാ ക്യാമ്പസ് അസംബ്ലി; സ്വാഗത സംഘം രൂപീകരിച്ചു

ഇരിട്ടി | ഡിസംബര്‍ 25, 26 തിയതികളില്‍ ഇരിട്ടിയില്‍ വെച്ച് നടക്കുന്ന എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ കാമ്പസ് അസംബ്ലിയുടെ സ്വാഗത സംഘം രൂപീകരിച്ചു. ഇരിട്ടി എം ടു എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘ രൂപീകരണ സംഗമം കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്ലത്തീഫ് സഅദി ഉദ്ഘാടനം ചെയ്തു.

എന്‍ അബ്ദുലത്തീഫ് സഅദി പഴശ്ശി ചെയര്‍മാനും സാജിദ് മാസ്റ്റര്‍ ആറളം കണ്‍വീനറും അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ എളന്നൂര്‍ ഫിനാന്‍സ് കണ്‍വീനറുമായ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ജില്ലാ കാമ്പസ് അസംബ്ലിയുടെ മുന്നോടിയായി വ്യത്യസ്ത പ്രചരണ പരിപാടികള്‍ സ്വാഗത സംഘത്തിന് കീഴില്‍ നടക്കും.

സ്വാഗത സംഘ രൂപീകരണ സംഗമത്തില്‍ എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അനസ് അമാനി, ജില്ലാ ജനറല്‍ സെക്രട്ടറി ടി വി ഷംസീര്‍ കടാങ്കോട്, എം കെ ഹാമിദ് ചൊവ്വ, ഷാജഹാന്‍ മിസ്ബാഹി, സാജിദ് ആറളം, അഷ്റഫ് സഖാഫി കാടാച്ചിറ, അന്‍വര്‍ കളറോട്, മാഹിന്‍ മുസ്ലിയാര്‍, അബ്ദുറഹ്മാന്‍ ഹാജി ആറളം, അബ്ദുറഹ്മാന്‍ കെപി, ബഷീര്‍ ഐ, റംഷാദ് പാലോട്ടുപള്ളി, മിഖ്ദാദ് നിസാമി, ഇബ്രാഹിം മാസ്റ്റര്‍ പുഴക്കര എന്നിവര്‍ സംസാരിച്ചു



source https://www.sirajlive.com/district-campus-assembly-welcome-group-formed.html

Post a Comment

أحدث أقدم