അയല്‍വാസിയുടെ മര്‍ദനത്തില്‍ 14കാരന്റെ കണ്ണിന് ഗുരുതര പരുക്ക്

ആലപ്പുഴ | അയല്‍വാസിയുടെ മര്‍ദനമേറ്റ് പത്താം ക്ലാസുകാരന്റെ കണ്ണിന് ഗുരുതര പരുക്ക്. പല്ലന സ്വദേശി അനില്‍ കുമാറിന്റെ മകന്‍ അരുണ്‍കുമാറിനാണ് പരുക്കേറ്റത്. അയല്‍വാസിയായ ശാര്‍ങധരനാ (60)ണ് മര്‍ദിച്ചത്. കൊച്ചുമക്കളെ കളിക്കാന്‍ വിളിച്ചുകൊണ്ടുപോയതിന്റെ പേരിലാണ് മര്‍ദനമെന്നാണ് പരാതി. കണ്ണിന് ഗുരുതര പരുക്ക് പറ്റിയ 14 വയസുകാരനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചരിക്കുകയാണ്.

ഇന്നലെ വൈകിട്ടാണ് സംഭവം. ശാര്‍ങധരന്റെ കൊച്ചുമകള്‍ക്കൊപ്പം വീടിന് സമീപത്തുവെച്ച് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അരുണ്‍കമുാര്‍. ഇവിടേക്ക് എത്തിയ ശാര്‍ങധരന്‍ ആദ്യം തന്റെ കൊച്ചുമക്കളേയും പിന്നീട് അരുണ്‍ കുമാറിനേയും മര്‍ദിക്കുകയായിരുന്നു. വടി ഉപയോഗിച്ച് അദ്ദേഹം തന്റെ ദേഹമാസകലം മര്‍ദ്ദിച്ചെന്ന് കുട്ടി ആരോപിച്ചു. തുടര്‍ന്ന് കൈകൊണ്ട് അടിച്ചപ്പോഴാണ് കണ്ണിന് പരുക്കേറ്റത്‌. സംഭവത്തില്‍ അരുണിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ഒളിവില്‍ പോയ പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് പോലീസ് അറിയിച്ചു.

 

 

 



source https://www.sirajlive.com/the-attack-was-for-calling-children-to-play.html

Post a Comment

Previous Post Next Post