രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,729 പേര്‍ക്ക് കൂടി കൊവിഡ്

ന്യൂഡല്‍ഹി| രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,729 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് 221 മരണവും റിപ്പോര്‍ട്ട് ചെയ്തു. 12,165 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ സജീവ രോഗികളുടെ എണ്ണം 1,48,922 ആയി കുറഞ്ഞു.

ഇതുവരെ 1,07,70,46,116 ഡോസ് കൊവിഡ് വാക്സിന്‍ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.



source https://www.sirajlive.com/covid-has-added-12729-people-to-the-country-in-the-last-24-hours.html

Post a Comment

Previous Post Next Post