അമേരിക്കയില്‍ മോഷണത്തിനിടെ മലയാളിയെ വെടിവെച്ച് കൊന്ന സംഭവം; 15കാരന്‍ പിടിയില്‍

മെസ്‌കിറ്റ്  | അമേരിക്കയില്‍ കോഴഞ്ചേരി സ്വദേശി വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 15 വയസ്സുകാരന്‍ പിടിയില്‍.പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകം. മെസ്‌കിറ്റ് സിറ്റിയിലെ ഗലോവയില്‍ ബ്യൂട്ടി സ്റ്റോര്‍ നടത്തിയിരുന്ന കോഴഞ്ചേരി ചെറുകോല്‍ സ്വദേശി ചരുവേല്‍ പുത്തന്‍വീട്ടില്‍ സാജന്‍ മാത്യു (സജി-56) വാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഉച്ചയ്ക്ക് 1.40-ഓടെ സ്റ്റോറിലേക്ക് അതിക്രമിച്ചുകയറിയ അക്രമി മോഷണശ്രമത്തിനിടെ കൗണ്ടറില്‍ ഉണ്ടായിരുന്ന സാജന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു.

കുവൈത്തില്‍ ജോലിചെയ്തിരുന്ന സാജനും കുടുംബവും 2005ലാണ് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയത്. സുഹൃത്തുക്കളുമായി ചേര്‍ന്ന് ഡാലസ് കൗണ്ടിയിലെ മെസ്‌കിറ്റ് സിറ്റിയില്‍ പുതിയ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ആരംഭിച്ചത് അടുത്തിടെയാണ്. ചെറുകോല്‍ ചരുവേല്‍ പരേതരായ സി പി മാത്യുവിന്റെയും സാറാമ്മയുടെയും മകനാണ്.



source https://www.sirajlive.com/malayalee-shot-dead-during-robbery-in-us-15-year-old-arrested.html

Post a Comment

Previous Post Next Post