സിഡ്‌നി | ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ടിം പെയ്ന്‍ ദേശീയ ടെസ്റ്റ് ടീമിന്റെ ക്യപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചത് വിവാദമായ സാഹചര്യത്തിലാണ് പെയ്ന്‍ സ്ഥാനമൊഴിഞ്ഞത്. അടുത്ത മാസം ആഷസ് നടക്കാനിരിക്കെയാണ് താരത്തിന്റെ പ്രഖ്യാപനം. ഇതോടെ ആഷസിലെങ്കിലും വൈസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ടീം നായകനായേക്കും.
2017ലാണ് വിവാദ സംഭവം നടന്നത്. ടാസ്മാനിയന്‍ ടീമില്‍ ഉണ്ടായിരുന്ന പെയ്ന്‍ അന്ന് സഹപ്രവര്‍ത്തകയുമായി നടത്തിയ ടെക്സ്റ്റിങ് വിവാദമാവുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടക്കുകയും പെയ്ന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തു. സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ടാസ്മാനിയ ക്രിക്കറ്റും അറിയിച്ചു. എന്നാല്‍, ഇപ്പോള്‍ ആ മെസേജ് പരസ്യമായെന്ന് താന്‍ അറിഞ്ഞു എന്നും അതിനാല്‍ ക്യാപ്റ്റനായുള്ള തന്റെ സ്ഥാനം ഒഴിയുകയാണെന്നും പെയ്ന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും താന്‍ ടീമില്‍ തന്നെ തുടരുമെന്നും താരം പറഞ്ഞു.
source https://www.sirajlive.com/sexual-controversy-tim-payne-resigns-as-australian-captain.html
Post a Comment