ഒട്ടാവ | കൊവിഡ് വാക്‌സിനെടുക്കാത്ത 800 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് എയര്‍ കാനഡ. കാനഡയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയാണിത്. ഇതേ കാരണത്താല്‍ കനേഡിയന്‍ വിമാനക്കമ്പനിയായ വെസ്റ്റ് ജെറ്റ് 300 ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
എന്നാല്‍, എയര്‍ കാനഡയിലെ ഭൂരിഭാഗം ജീവനക്കാരും ഫെഡറല്‍ കൊവിഡ് 19 നിയമങ്ങള്‍ക്കനുസൃതമായി രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ടെന്നാണ് കമ്പനിയുടെ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മൈക്കല്‍ റുസ്സോയുടെ പ്രതികരിച്ചത്. ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ഡിസംബര്‍ ഒന്ന് വരെ അധിക സമയവും നല്‍കിയിട്ടുണ്ട്. വാക്‌സിനേഷന്‍ എടുക്കാത്തതോ മെഡിക്കല്‍ അല്ലെങ്കില്‍ മറ്റ് അനുവദനീയമായ ഇളവുകള്‍ ഇല്ലാത്തവരോ ആയ ജീവനക്കാരെ നിര്‍ബന്ധിതമായി ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും റുസ്സോ പറയുന്നു.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഒക്ടോബര്‍ 30 നകം ജീവനക്കാര്‍ക്കായി വാക്‌സിനേഷന്‍ നയങ്ങള്‍ രൂപവത്കരിക്കാന്‍ എയര്‍, റെയില്‍, ഷിപ്പിംഗ് കമ്പനികളോട് ഉത്തരവിട്ടിരുന്നു. എയര്‍ലൈന്‍ മേഖലയില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
source https://www.sirajlive.com/covid-did-not-take-the-vaccine-air-canada-suspends-800-employees.html
إرسال تعليق