ഇന്ധന വില ആനുപാതികമായി കേരളത്തിലും കുറഞ്ഞു; സംസ്ഥാനത്തെ നികുതി കുറക്കാനാകില്ല: മന്ത്രി ബാലഗോപാല്‍

തിരുവനന്തപുരം | കേരളം ഇന്ധന നികുതി കുറക്കില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രം നികുതിയില്‍ കുറവ് വരുത്തിയതിനെ തുടര്‍ന്ന് ഇന്ധന വില ആനുപാതികമായി സംസ്ഥാനത്തും കുറഞ്ഞിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്തിന് നിലവില്‍ അധിക സാമ്പത്തിക ബാധ്യതയുണ്ടെന്ന പ്രശ്‌നമുണ്ട്. കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണ്. അതിനാല്‍ നിലവില്‍ സംസ്ഥാനത്തെ നികുതി കുറക്കാനാകില്ല. ആറ് വര്‍ഷമായി സംസ്ഥാനം നികുതി വര്‍ധിപ്പിച്ചിട്ടില്ല.

പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണ് ഇന്ധനവിലയില്‍ നികുതി കുറച്ചതിനെ തുടര്‍ന്ന് കേരളവും വില കുറക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യമെന്നും ധനമന്ത്രി പറഞ്ഞു. പോക്കറ്റടിച്ച ശേഷം വണ്ടിക്കൂലിക്ക് ഇത് പിടിച്ചോ എന്ന് പോക്കറ്റടിക്കാരന്‍ പറയുന്നതു പോലെയാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



source https://www.sirajlive.com/fuel-prices-fall-proportionately-in-kerala-state-taxes-cannot-be-reduced-minister-balagopal.html

Post a Comment

أحدث أقدم