ചെന്നൈ | പുതുച്ചേരിയില്‍ സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. കലൈയരശന്‍ എന്നയാളും അദ്ദേഹത്തിന്റെ ഏഴ് വയസുകാരനായ മകന്‍ പ്രദീഷുമാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.
വ്യാഴാഴ്ച വൈകീട്ട് പുതുച്ചേരിയിലെ കാട്ടുക്കുപ്പത്താണ് സംഭവം നടന്നത്. ഭാര്യവീട്ടില്‍ പോയി മകനേയും കൂട്ടി ദീപാവലി ആഘോഷിക്കാന്‍ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു കലൈയരശന്‍. വഴിയില്‍ വെച്ച് രണ്ട് വലിയ സഞ്ചിയില്‍ പടക്കം വാങ്ങിയിരുന്നു. മകനെ സ്‌കൂട്ടറിന്റെ മുന്നില്‍ നിര്‍ത്തി സൈഡില്‍ പടക്കം വെച്ചായിരുന്നു യാത്ര. യാത്രക്കിടെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. കലൈയരശനും പ്രദീഷും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
source https://www.sirajlive.com/a-father-and-son-were-killed-when-a-firecracker-exploded-on-a-scooter.html
إرسال تعليق