ഗുഡ്ഗാവ് | ഹരിയാനയിലെ ഗുഡ്ഗാവില്‍ ജുമുഅ നിസ്‌കാരം നടന്ന സ്ഥലത്ത് ഗോവര്‍ധന്‍ പൂജ നടത്തുമെന്ന് തീവ്ര ഹിന്ദുത്വ സംഘടനകള്‍. രണ്ട് മാസമായി ഇവിടത്തെ ജുമുഅ നിസ്‌കാരം തീവ്രഹിന്ദുത്വ സംഘടനകള്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ 11 മുതല്‍ പൂജ നടത്തുമെന്ന് സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതി അറിയിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ കൊലവിളി നടത്തിയ ബി ജെ പി നേതാവ് കപില്‍ മിശ്ര പൂജയില്‍ പങ്കെടുക്കും. 5,000ത്തോളം ആളുകള്‍ പങ്കെടുപ്പിക്കുമെന്നും ഇവര്‍ അറിയിച്ചു.
അധികൃതര്‍ അനുവദിച്ച് നല്‍കിയ സ്ഥലത്തായിരുന്നു നേരത്തെ മുതല്‍ ജുമുഅ നിസ്‌കാരം നടന്നിരുന്നത്. എന്നാല്‍ ലാന്‍ഡ് ജിഹാദ് ആരോപിച്ച് ഹിന്ദു സംഘര്‍ഷ് സമിതി പ്രവര്‍ത്തകര്‍ മൂന്ന് ആഴ്ച തുടര്‍ച്ചയായി ജുമുഅ നിസ്‌കാരം തടപ്പെടുത്തി. ഇതോടെ കഴിഞ്ഞ രണ്ട് മാസമായി പോലീസ് നിയന്ത്രണിത്തിലാണ് പ്രദേശം.
source https://www.sirajlive.com/extremist-hindutva-group-says-govardhan-pooja-will-be-held-at-the-place-where-friday-prayers-were-blocked.html
إرسال تعليق