ശബരിമല തീര്‍ഥാടനത്തിന് നിയന്ത്രണം

പത്തനംതിട്ട | കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ശനിയാഴ്ച ശബരിമല തീര്‍ഥാടനത്തിന് നിയന്ത്രണം. പമ്പയിലേക്കും ശബരിമലയിലേക്കുമുള്ള യാത്ര നിരോധിച്ചു. പത്തനംതിട്ട ജില്ലാ കലക്ടര്‍ ആണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ പമ്പ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ശബരിമല തീര്‍ഥാടകര്‍ പമ്പയില്‍ ഇറങ്ങരുതെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. പമ്പയുടേയും കക്കാട്ടാറിന്റേയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ശബരിമല മേഖലയില്‍ കനത്ത മഴയാണ് തുടരുന്നത്. ത്രിവേണിയില്‍ പമ്പ കരകവിഞ്ഞിരുന്നു. പമ്പയില്‍ ജലനിരപ്പ് 984 അടിയില്‍ എത്തി. പമ്പാ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയേക്കും.



source https://www.sirajlive.com/restriction-on-sabarimala-pilgrimage.html

Post a Comment

Previous Post Next Post