യു എ ഇ യില്‍ ശൈത്യത്തിന് തുടക്കമായി

അബൂദബി | രാജ്യം ശൈത്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നു എന്നതിന്റെ സൂചന നല്‍കി താപനില ദിനംപ്രതി കുറയുന്നു. അതേസമയം, കഴിഞ്ഞദിവസം യു.എ.ഇയുടെ വിവിധ മേഖലകളില്‍ കൃത്രിമ മഴയും പെയ്യിച്ചിരുന്നു. അബൂദബി ഗസിയോറയില്‍ താപനില 15 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതായി രേഖപ്പെടുത്തിയിരുന്നു.

അബൂദബിയിലെയും റാസല്‍ഖൈമയിലെയും ചില ഭാഗങ്ങളിലും, ഗന്ദൂത്ത്, അല്‍ മര്‍ജാന്‍, അല്‍ദൈത്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, അല്‍ ഇത്തിഹാദ് റോഡ് എന്നിവിടങ്ങളിലും മഴ പെയ്തതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മേഖലയില്‍ ശരാശരി 20 ഡിഗ്രി സെല്‍ഷ്യസില്‍ താപനില എത്തിയെങ്കിലും അബൂദബി, ദുബൈ എമിറേറ്റുകളിലെ ഉയര്‍ന്ന താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെയാണുള്ളത്.



source https://www.sirajlive.com/winter-begins-in-uae.html

Post a Comment

Previous Post Next Post