ഇന്ധന വില വര്‍ധനവിനെതിരെ സി പി എം പ്രതിഷേധം ഇന്ന്

തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാറിന്റെ തണലില്‍ എണ്ണക്കമ്പനികള്‍ ഇന്ധന വില അടിക്കടി വര്‍ധിപ്പിക്കുന്നതിനെതിരെ സി പി എമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലാണ് പ്രതിഷേധം. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പ്രതിഷേധം. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ തിരുവനന്തപുരത്തെ പ്രതിഷേധത്തില്‍ പങ്കെടുക്കും.

ഇന്ധന വില വര്‍ധിക്കുന്നതിന് പിന്നില്‍ കേന്ദ്രമാണെന്നും അവരാണ് നികുതി കുറക്കേണ്ടതെന്നുമാണ് സി പി എമ്മിന്റേയും സംസ്ഥാന സര്‍ക്കാറിന്റേയും നിലപാട്. കേന്ദ്രം നികുതി കൂട്ടിയതുകൊണ്ടാണ് കുറച്ചതെന്നും സംസ്ഥാനം നികുതി കൂട്ടിയില്ല, അതുകൊണ്ട് കുറ്ക്കുകയുമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

അതേസമയം കേന്ദ്രം ഇന്ധന വില കുറച്ചതുപോലെ കേരളവും നികുതി കുറക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം സമരങ്ങളും നടത്തിയിരുന്നു. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുന്നതിനിടെയാണ് കേന്ദ്രത്തിനെതിരെ സി പി എം സമരം നടത്തുന്നത്.

 

 

 



source https://www.sirajlive.com/cpm-protests-today-against-fuel-price-hike.html

Post a Comment

أحدث أقدم