ലഖ്‌നൗ | ഗൊരഖ്പൂര്‍ ബി ആര്‍ ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും തന്നെ പിരിച്ചുവിട്ട ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കഫീല്‍ഖാന്‍. 2017 ആഗസ്റ്റില്‍ ബി ആര്‍ ഡി ആശുപത്രിയില്‍ കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തിലാണ് ഖാനെ സര്‍ക്കാര്‍ പിരിച്ചുവിട്ടത്.
ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിരുന്നു എന്ന് കോടതി വരെ നിരീക്ഷിച്ചതാണ്. എന്നാല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയാണുണ്ടായത്. ഇതിനെിര ഞാന്‍ കോടതിയെ സമീപിക്കും-കഫീല്‍ ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
താനൊരു മുസ്ലിം ആയതുകൊണ്ട് മാത്രമാണ് അവര്‍ ഉന്നം വെക്കുന്നതെന്ന് ചിന്തിക്കരുത്. സര്‍ക്കാറിന വേണ്ടത് ഒരു ബലിയാടിനെയാണെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. നേരത്തെ പൗരത്വ വിരുദ്ധ പ്രതിഷേധത്തിന്റെ പേരില്‍ കഫീല്‍ ഖാനെതിരെ യു പി സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തില്‍ വിടുകയായിരുന്നു.
source https://www.sirajlive.com/will-approach-high-court-against-uttar-pradesh-government-kafeel-khan.html
إرسال تعليق