കല്‍പ്പറ്റ | സുല്‍ത്താന്‍ ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില്‍ സി കെ ജനുവിന്റെയും ബി ജെ പി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിന്റെയും ശബ്ദ സാമ്പിളുകള്‍ ഇന്ന് ശേഖരിക്കും. ചിത്രാഞ്ജലി സ്റ്റുഡിയോയി നിന്നാണ് ശബ്ദ സാമ്പിളിന്റെ പരിശോധന നടത്തുക. സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിലെ പരാതിക്കാരിയ പ്രസീത അഴീക്കോടിന്റ ശബ്ദ സാമ്പിളുകള്‍ ഇന്ന് വീണ്ടും ശേഖരിക്കും.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബത്തേരിയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനുവിന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പത്ത് കോടി ആവശ്യപ്പെട്ടുവെന്നും പലയിടത്തു നിന്നുമായി ജാനുവിന് പണം കൈമാറിയെന്നുമായിരുന്നു ആരോപണം.
source https://www.sirajlive.com/bathery-chicken-sound-samples-of-ck-janu-will-be-collected-today.html
Post a Comment