കുവൈത്തില്‍ പ്രതിദിനം വിവാഹമോചിതരാവുന്നത് ഇരുപത് സ്ത്രീകള്‍

കുവൈത്ത് സിറ്റി | കുവൈത്തില്‍ പ്രതിദിനം വിവാഹ മോചിതയാവുന്നത് 20 സ്ത്രീകള്‍ എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സെന്റ്രല്‍ സ്റ്റാറ്റിസ്റ്റിക്ക്‌സ് ഡിപ്പാര്‍ട്‌മെന്റ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇതില്‍ പതിനഞ്ച് പേരും സ്വദേശി വനിതകളാണ്. അഞ്ചു പേര്‍ പ്രവാസി സ്ത്രീകളും. 2016 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ രാജ്യത്ത് ആകെ 36345 പേര്‍ വിവാഹ മോചനം നേടി. ഇതില്‍ 26576 പേരും കുവൈത്തി വനിതകളാണ്.

2016 മുതല്‍ 2020 വരെ രാജ്യത്ത് വിവാഹ മോചനം നേടിയവരുടെ എണ്ണം ഇത് പ്രകാരമാണ്.
2016: ആകെ 7223 ( 5,259 കുവൈത്തി സ്ത്രീകള്‍ )
2017 : : ആകെ 7433 ( 5,402കുവൈത്തി സ്ത്രീകള്‍ )
2018: ആകെ 7869( കുവൈത്തി സ്ത്രീകള്‍ 5,764 )
2019: ആകെ 7888(കുവൈത്ത് സ്ത്രീകള്‍ 5,857)
2020: ആകെ 5932 (കുവൈത്ത് സ്ത്രീകള്‍ 4,294 )



source https://www.sirajlive.com/twenty-women-get-divorced-every-day-in-kuwait.html

Post a Comment

Previous Post Next Post