കൊച്ചി | ഇന്ധനവില വര്‍ധനവിനെതിരായ ഉപരോധ സമരത്തിനിടെ പ്രതിഷേധിച്ചതിന് നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ റിമാന്‍ഡിലായ കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി, മനു ജേക്കബ്, ജര്‍ജസ്, ജോസ് മാളിയേക്കല്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്നത്. കേസില്‍ കക്ഷി ചേരണമെന്ന ജോജു ജോര്‍ജിന്റെ ഹരജി കോടതി തള്ളിയിരുന്നു.
അതേസമയം ജോജുവിന്റെ വാഹനം തകര്‍ത്ത സംഭവത്തില്‍ പിടിയിലാകാനുള്ള രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍കൂടി ഇന്ന് കീഴടങ്ങും. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പി വൈ ഷാജഹാന്‍, അരുണ്‍ വര്‍ഗീസ് എന്നിവരാണ് പിടിയിലാകുന്നുള്ളത്.
source https://www.sirajlive.com/jojo-39-s-car-wrecked-congress-leaders-39-bail-plea-in-court-today.html
Post a Comment