മലപ്പുറം | ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തെ ഗ്യാസ് സിലിന്‍ഡറി തീപ്പിടിച്ച് ആറ് പേര്‍ക്ക് പൊള്ളലേറ്റു. രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്. വളാഞ്ചേരി കിഴക്കേകര റോഡില്‍ വാടക കെട്ടിടത്തില്‍ താമസിക്കുന്ന കൊല്‍ക്കത്ത മുര്‍ഷിദാബാദ് സ്വദേശികളായ ഷെന്തു ഷൈക്ക് (30) ,മഷീദുല്‍ഷൈക്ക്, ഷഹീല്‍ (27), ഇീറാന്‍ (48), വീര്‍വല്‍ അസ്ലം (30), ഗോപ്രോകുല്‍ (30) എന്നിവര്‍ക്കാണ് പരുക്ക്. തിങ്കളാഴ്ച രാത്രി എട്ടു മണിക്കാണു അപകടം. അപകടം നടന്നയുടനെ പരുക്കേറ്റവരെ നാട്ടുകാര്‍ വളാഞ്ചേരി സി എച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
source https://www.sirajlive.com/six-other-state-workers-injured-in-gas-cylinder-fire.html
Post a Comment