ലഖിംപൂര്‍ കേസ്: റിട്ട. ജഡ്ജി അന്വേഷിക്കുന്നതില്‍ സുപ്രീം കോടതി തീരുമാനം ഇന്ന്

ന്യൂഡല്‍ഹി ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖരിയില്‍ കര്‍ഷകരെ കാര്‍ കയറ്റി കൊന്ന കേസില്‍ വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കുന്നതില്‍ സുപ്രിംകോടതിയുടെ ഉത്തരവ് ഇന്നുണ്ടാകും. വിരമിച്ച സുപ്രിംകോടതി ജഡ്ജി അല്ലെങ്കില്‍ ഹൈക്കോടതി ജഡ്ജിയെ മേല്‍നോട്ടത്തിനായി നിയോഗിക്കാമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

യു പി പോലീസിന്റെ അന്വേഷണത്തില്‍ കോടതി പലതവണ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ സ്വതന്ത്ര സ്വഭാവവും നിഷ്പക്ഷതെയും ഉറപ്പാക്കാന്‍ മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കണമെന്നാണ് സുപ്രിം കോടതിയുടെ നിലപാട്. യു പി സര്‍ക്കാര്‍ ഈ നിലപാടിനെ കോടതിയില്‍ എതിര്‍ത്തിരുന്നില്ല.
ഖിംപുര്‍ ഖേരിയില്‍ നടന്ന സംഘര്‍ഷത്തില്‍ നാലു കര്‍ഷകര്‍ ഉള്‍പ്പടെ എട്ടു പേരാണ് മരിച്ചത്. പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിശ് കുമാര്‍ മിശ്ര വാഹനം ഓടിച്ച് കയറ്റിയെന്നാണ് കര്‍ഷകസംഘടനകളുടെ ആരോപണം.

 

 

 



source https://www.sirajlive.com/lakhimpur-case-retd-the-supreme-court-today-ruled-in-favor-of-the-judge.html

Post a Comment

Previous Post Next Post