കോണ്‍ഗ്രസ് വിഭാഗീയത: ഉമ്മന്‍ചാണ്ടി ഇന്ന് സോണിയാ ഗാന്ധിയെ കാണും

ന്യൂഡല്‍ഹി | കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയുള്ള നീക്കം കടുപ്പിക്കുന്നതിന്റെ ഭാഗമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് സോണിയാ ഗാന്ധിയെ കാണും. സംസ്ഥാന നേതൃത്വത്തിന്റെ മേല്‍നോട്ടത്തില്‍ ഇപ്പോള്‍ നടക്കുന്ന കെ പി സി സി പുനഃസംഘടന നിര്‍ത്തിവെപ്പിക്കുകയാണ് ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. പുതിയ കെ പി സി സി നേതൃത്വം ഏകപക്ഷീയമായി നിലപാട് സ്വീകരിക്കുന്നതിനുള്ള തന്റെ അതൃപ്തിയും ഉമ്മന്‍ചാണ്ടി രേഖപ്പെടുത്തും.

നിലവില്‍ പാര്‍ട്ടി സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന പുനഃസംഘടന അനിവാര്യമല്ലെന്ന് ഉമ്മന്‍ചാണ്ടി സോണിയ ഗാന്ധിയെ അറിയിക്കും. എ ഗ്രൂപ്പിന്റെ നിലപാടായിട്ടാണ് ഇക്കാര്യം അവതരിപ്പിക്കുക. കേരളത്തിലെ സംഘടനാ പ്രശ്നങ്ങളെയൊന്നും പരിഗണിക്കാതെയാണ് നിലവിലുള്ള നേതൃത്വം മുന്നോട്ടുപോകുന്നത്.

കെ സി വേണുഗോപാല്‍ കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ ഇടപെടുന്നതിലും ഉമ്മന്‍ചാണ്ടിക്ക് പരാതിയുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ മുന്‍നിര്‍ത്തി കേരളത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഇടപെടലാണ് കെ സി വേണുഗോപാല്‍ ഉണ്ടാക്കുന്നതെന്നും വ്യക്തിതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഉചിതമല്ലാത്ത ആളുകളെ സ്ഥാനങ്ങളിലേക്ക് തിരുകികയറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നതും അടക്കമാണ് സോണിയാ ഗാന്ധിക്കുമുന്നിലെത്തുന്ന പരാതികള്‍. അതേസമയം നിലവിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പുതിയ ചില ഫോര്‍മുലകള്‍ പരിഗണിക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.

 

 

 



source https://www.sirajlive.com/504683.html

Post a Comment

Previous Post Next Post