കഞ്ചിക്കോട് കാറില്‍ കടത്തുകയായിരുന്ന നാല് ചാക്ക് കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

പാലക്കാട്  | കഞ്ചിക്കോട് വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ കാറില്‍ നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടി. എക്സൈസ് സംഘത്തിന്റെ വാഹന പരിശോധനക്കിടെയാണ് കാര്‍ നിര്‍ത്താതെ പോയത്. അമിത വേഗതയില്‍ പോയ കാര്‍ ടാങ്കറിലും ബൈക്കിലും ഇടിച്ചു. ടയര്‍ പൊട്ടിയതോടെ ഡിവൈഡറില്‍ ഇടിച്ചുനിന്ന കാര്‍ എക്സൈസ് കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണ് നാല് ചാക്ക് കഞ്ചാവ് കണ്ടെത്തിയത്.

സംഭവത്തില്‍ മഞ്ചേരി സ്വദേശികളായ രാജേഷ്, ശിഹാബ് എന്നിവരാണ് പിടിയിലായത്. അപകടത്തില്‍പ്പെട്ട സ്വിഫ്റ്റ് കാര്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. ഓടിരക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. അപകടത്തില്‍ പ്രതികള്‍ക്ക് നിസാര പരുക്കേറ്റിരുന്നു

നാലുചാക്കുകളിലായി നൂറുകിലോയോളം കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു.



source https://www.sirajlive.com/kanchikode-two-persons-were-arrested-for-smuggling-four-bags-of-cannabis-in-a-car.html

Post a Comment

أحدث أقدم