ആലത്തൂരില്‍ കാണാതായ ഇരട്ട സഹോദരിമാര്‍ക്കും സഹപാഠികള്‍ക്കുമായുള്ള അന്വേഷണം തമിഴ്‌നാട്ടിലേക്ക്

പാലക്കാട്  | ആലത്തൂരില്‍ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. കുട്ടികള്‍ ഗോവിന്താപുരം ചെക്ക് പോസ്റ്റ് കടന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് നീണ്ടത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളെയാണ്‌ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാതായത്. ഇവര്‍ പാലക്കാട് ബസ് സ്റ്റാന്‍ഡിലും പാര്‍ക്കിലും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കുട്ടികളില്‍ ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതല്‍ സ്വിച്ച് ഓഫ് ചെയ്ത് നിലയിലാണ്

ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുമാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ഇടുക്കിയില്‍ കഴിഞ്ഞ ദിവസം സ്‌കൂളിലെത്താതെ ആനയെ കാണാന്‍ പോയതിന് അധ്യാപകന്‍ വഴക്ക് പറഞ്ഞതോടെ നാടുവിട്ട രണ്ട് കുട്ടികളെ രണ്ട് ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് കണ്ടെത്താന്‍ കഴിഞ്ഞത്.അതേ സമയം ആലത്തൂരില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സൂര്യ കൃഷ്ണയെ കാണാതായിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല



source https://www.sirajlive.com/search-for-missing-twin-sisters-and-classmates-in-alathur-to-tamil-nadu.html

Post a Comment

أحدث أقدم