കൊച്ചി | കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധത്തിനിടെ പ്രതിഷേധിച്ചതിന്റെ പേരില്‍ സിനിമാ താരം ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസിലെ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പോലീസ്. സംഭവസ്ഥലത്തെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ഇവരെ ഉടന്‍ പിടികൂടുമെന്നാണ് റിപ്പോര്‍ട്ട്.
മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെ കണ്ടാല്‍ അറിയാവുന്ന ഏഴ് പേര്‍ക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ജോജുവിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപ നഷ്ടം വരുത്തിയെന്നും എഫ് ഐ ആറില്‍ പറയുന്നു. ജോജുവിന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞുവെന്ന കുറ്റങ്ങളും പോലീസ് ചുമത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് ഇടപ്പള്ളിവൈറ്റില ദേശീയ പാതയില്‍ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴി തടയല്‍ സമരം നടത്തിയത്. എന്നാല്‍ ദേശീയ പാതയില്‍ രൂക്ഷമായ ഗതാഗത തടസം നേരിട്ടതോടെയാണ് നടന് ജോജു ജോര്‍ജ് അടക്കം ഏതാനും പേര് പ്രതിഷേധിച്ചത്.
source https://www.sirajlive.com/police-have-identified-the-culprits-who-smashed-jojo-george-39-s-car.html
Post a Comment