ജോജുവിന്റെ കാര്‍ തകര്‍ക്കല്‍: മൂന്ന് പേരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി | ഇന്ധന വില വര്‍ധനവക്കെതിരായ കോണ്‍ഗ്രസ് ഹൈവേ ഉപരോധത്തിനിടെ സിനിമാതാരം ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ ഇന്ന് മൂന്നു പേരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതി പി ജി ജോസഫ് ഉള്‍പ്പടെയുള്ളവരുടെ ഹരജിയാണ് പരിഗണിക്കുന്നത്. മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ് അടക്കം അഞ്ച് പേര്‍ക്ക് ഇന്നലെ എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചിരുന്നു. ജെര്‍ജസ് ജേക്കബ്, ഷെരീഫ് വാഴക്കാല, ജോസഫ് മാളിയേക്കല്‍ തുടങ്ങിയവരാണ് ജാമ്യം ലഭിച്ച മറ്റ് പ്രതികള്‍.

കാറിന്റെ ചില്ല് തകര്‍ക്കപ്പെട്ടതിനാല്‍ ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് ജോജുവിന് ഉണ്ടായത്. ഈ തുകയുടെ പകുതി കോടതിയില്‍ കെട്ടിവെച്ചാല്‍ മാത്രമേ ജാമ്യം ലഭിക്കുകയുള്ള. എട്ടു പ്രതികള്‍ ഉള്ള കേസില്‍ ഒരാള്‍ 37500 വീതം നല്‍കണം എന്നാണ് കോടതിയുടെ നിര്‍ദേശം.

 

 

 



source https://www.sirajlive.com/jojo-39-s-car-wreck-bail-for-three-to-be-heard-today.html

Post a Comment

أحدث أقدم