സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

തിരുവനന്തപുരം |  അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തോളം നേതൃനിരയില്‍ നിന്ന് മാറിനിന്ന കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. ഇന്ന് ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാനാണു സാധ്യത.

കഴിഞ്ഞ നവംബര്‍ 13-നാണു ചികിത്സാര്‍ഥം കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നു മാറിയത്. കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവനാണു കോടിയേരിക്കു പകരം പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത്.

 

 

 



source https://www.sirajlive.com/cpm-state-secretariat-today.html

Post a Comment

أحدث أقدم