കൊച്ചി | ആലുവ എടയപ്പുറത്ത് ഗാര്‍ഡഹിക പീഡനത്തിന് പരാതി നല്‍കിയ യുവതി തൂങ്ങി മരിച്ച നിലയില്‍. എടയപ്പുറം സ്വദേശി മോഫിയ പര്‍വീന്‍ (21) ആണ് മരിച്ചത്. ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി യുവതി നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിനെതിരെ പരാതി നല്‍കി പോലീസ് സ്‌റ്റേഷനില്‍ നിന്നും എത്തിയ ശേഷം മോഫിയ വീട്ടില്‍ കതകടച്ച് ഇരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
യുവതിയുടേയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ഇതില്‍ ഭര്‍തൃവീട്ടുകാര്‍ക്കും ആലുവ സി ഐക്കുമെതിരെ ആരോപണങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യുവതി ഭര്‍ത്താവിന്റെ മുഖത്തടിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് വിളിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.
യുവതി നല്‍കിയ പരാതിയില്‍ എഫ് ഐ ആര്‍ ഇടാന്‍പോലും പോലീസ് തയ്യാറായില്ലെന്ന് ആരോപണമുണ്ട്. യുവതിയോട് സ്റ്റേഷിനല്‍വെച്ച് സി ഐ മോശമായി പ്രതികരിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. തൊടുപുഴ സ്വകാര്യ കോളജിലെ എല്‍ എല്‍ ബി വിദ്യാര്‍ഥിയാണ് മോഫിയ.
source https://www.sirajlive.com/a-young-woman-who-complained-of-domestic-violence-has-been-found-hanged.html
إرسال تعليق