തിരുവനന്തപുരത്ത് യുവാവിന് മദ്യപാനി സംഘത്തിന്റെ മര്‍ദനം

തിരുവനന്തപുരം | ബൈക്കുകള്‍ തടഞ്ഞുനിര്‍ത്തിയതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം കണിയാപുരത്ത് യുവാവിന് മദ്യപാനി സംഘത്തിന്റെ ക്രൂര മര്‍ദനം. കണിയാപുരം പുത്തന്‍തോപ്പ് സ്വദേശി അനസിനാണ് മര്‍ദനമേറ്റത്. കണിയാപുരം മസ്താന്‍ മുക്ക് സ്വദേശി ഫൈസലും സംഘവുമാണ് ആക്രമണം നടത്തിയതെന്ന് അനസ് നല്‍കിയ പരാതിയില്‍ പറയുന്നു. അനസിനെ മര്‍ദിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിനൊപ്പം ബൈക്കില്‍ പോകെ കണിയാപുരം മസ്താന്‍ മുക്ക് ജഗ്ഷനില്‍ വച്ച് ബൈക്ക് തടഞ്ഞ് നിര്‍ത്തിയായിരുന്നു മര്‍ദനം. സംഘം വാഹനം തടഞ്ഞ് നിര്‍ത്തിയതിനെ ചോദ്യം ചെയ്തപ്പോള്‍ താക്കോല്‍ ഊരിയെടുത്ത ശേഷം മര്‍ദിക്കുകയായിരുന്നുവെന്ന് അനസ് പറഞ്ഞു. തലക്കും മറ്റും പരുക്കേറ്റ അനസ് ചികിത്സയിലാണ്. മംഗലപുരം േെപാലീസില്‍ പരാതി കൊടുത്തിട്ടും ആദ്യം കേസെടുത്തില്ലെങ്കിലും പിന്നീട് സംഭവം വിവാദമായതോടെ കേസെടുക്കുകയായിരുന്നു.

 

 

 



source https://www.sirajlive.com/young-man-beaten-up-by-an-alcoholic-gang-in-thiruvananthapuram.html

Post a Comment

أحدث أقدم