ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം ദക്ഷിണാഫ്രിക്കന്‍ സാഹിത്യകാരന്‍ ഡേമണ്‍ ഗാല്‍ഗട്ടിന്

ലണ്ടന്‍| ഈ വര്‍ഷത്തെ മികച്ച ഇംഗ്ലീഷ് നോവലിനുള്ള ബുക്കര്‍ സമ്മാനം ദക്ഷിണാഫ്രിക്കന്‍ സാഹിത്യകാരനും നാടകകൃത്തുമായ ഡേമന്‍ ഗാല്‍ഗട്ടിന്. ‘ദ് പ്രോമിസ്’ എന്ന നോവലിനാണ് പുരസ്‌കാരം. ഇതു മൂന്നാം തവണയാണ് ഗാര്‍ഗട്ടിന് ബുക്കര്‍ നോമിനേഷന്‍ ലഭിക്കുന്നത്.
പ്രിട്ടോറിയയിലെ ഒരു ബ്രിട്ടിഷ് കുടുംബത്തോടൊപ്പം കഴിയുന്ന ആഫ്രിക്കന്‍ വംശജയായ ജോലിക്കാരിയുടെ ജീവിതത്തിലൂടെയാണ് നോവല്‍ ജീവിതത്തിലെ പ്രതീക്ഷകളുടെയും വഞ്ചനയുടെയും അധ്യായങ്ങള്‍ അനാവരണം ചെയ്യുന്നത്.

ലണ്ടനില്‍ വെച്ചു നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. പുരസ്‌കാരം ലഭിച്ചതില്‍ എളിമയോടെ നന്ദി പറയുന്നുവെന്ന് ഡേമണ്‍ ഗാല്‍ഗട്ട് പുരസ്‌കാരവേദിയില്‍ പറഞ്ഞു. 17-ാം വയസിലായിരുന്നു ഗാല്‍ഗട്ട് തന്റെ ആദ്യനോവല്‍ എഴുതിയത്.



source https://www.sirajlive.com/this-year-39-s-booker-prize-goes-to-south-african-writer-damon-galgat.html

Post a Comment

أحدث أقدم