തിരുവനന്തപുരം | ഇന്ധന വിലയില്‍ കേന്ദ്രം ഇളവ് വരുത്തിയ സാഹചര്യത്തില്‍ സംസ്ഥാനവും നികുതി കുറക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നികുതിയില്‍ കേന്ദ്ര തീരുമാനം താത്ക്കാലിക ആശ്വാസം മാത്രമാണ്. സംസ്ഥാനവും നികുതി കുറക്കാന്‍ തയാറായാല്‍ ജനങ്ങള്‍ക്കത് വലിയ ആശ്വാസമാവും. സംസ്ഥാനത്ത് നികുതി ഭീകരതയാണ് നിലനില്‍ക്കുന്നത്. അധിക വരുമാനം സബ്‌സിഡിയായി ജനങ്ങള്‍ക്ക് നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു
കേന്ദ്രത്തെ മാതൃകയാക്കി സംസ്ഥാനവും ഇന്ധന നികുതിയില്‍ കുറവ് വരുത്തണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു.
source https://www.sirajlive.com/tax-terrorism-in-the-state-fuel-tax-should-be-reduced-vd-satheesan.html
إرسال تعليق