കോയമ്പത്തൂര്‍ | നിലമ്പൂര്‍ വനത്തില്‍ 2016ല്‍ മാവോയിസ്റ്റുകള്‍ പരിശീലനക്യാമ്പ് നടത്തിയ കേസില്‍ ദേശീയ അന്വേഷണസംഘം (എന്‍ഐഎ) കോയമ്പത്തൂരില്‍ പരിശോധന നടത്തി.
കൊച്ചിയില്‍നിന്നുള്ള അന്വേഷണസംഘം വെള്ളലൂരിലുള്ള ഒരു മൊബൈല്‍ വില്‍പ്പനശാലയില്‍ പരിശോധന നടത്തിയശേഷം ഉടമസ്ഥനെ ചോദ്യംചെയ്തു. ക്യാമ്പില്‍ പങ്കെടുത്തവരില്‍ ഒരാള്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് ഈ കടയില്‍നിന്ന് വിറ്റതാണെന്നു കണ്ടെത്തിയിരുന്നു.
ഏതാനുംമാസം മുമ്പ് വെള്ളാലൂര്‍ സ്വദേശികളായ ധനീഷിന്റെയും ദിനേശിന്റെയും വസതികളിലും ആളിയാര്‍ അങ്കലക്കുറിച്ചി സ്വദേശി സന്തോഷ് കുമാറിന്റെ വസതിയിലും എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു.
2016 ഓഗസ്റ്റ് 23 മുതല്‍ ഏഴുദിവസം നിലമ്പൂര്‍ വനത്തില്‍ നടന്ന ക്യാമ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് മൂവരും.
source https://www.sirajlive.com/maoist-training-camp-in-nilambur-forest-nia-inspection-in-coimbatore.html
إرسال تعليق