തിരുവനന്തപുരം | കാലാവസ്ഥാ വ്യതിയാനം പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന നിരവധി ജീവവർഗങ്ങളുടെ വംനാശത്തിന് കാരണമാകുന്നുവെന്ന് പഠനം. കാലാവസ്ഥാ വ്യതിയാനം തുടർന്നാൽ പശ്ചിമഘട്ടത്തിൽ ഫ്ലൈക്യാച്ചർ, നീലഗിരി ഫ്ലൈക്യാച്ചർ തുടങ്ങിയവ ഇല്ലാതെയാകുമെന്നാണ് പഠനത്തിൽ പറയുന്നത്. വൈൽഡ് ലൈഫ് ഡിപാർട്ട്‌മെന്റിലെ ശ്രീകുമാർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
കാലാവസ്ഥാ വ്യതിയാനം ഒരു യാഥാർഥ്യമാണ്. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന നിരവധി ജീവജാലങ്ങളെ ഇത് വലിയ രീതിയിൽ ബാധിക്കും. കാലാവസ്ഥാ വ്യതിയാനം ഇതുപോലെ തുടർന്നാൽ, 2050ഓടെ കറുപ്പ്, ഓറഞ്ച് നിറങ്ങളിൽ കാണപ്പെടുന്ന ഫ്ലൈക്യാച്ചർ, നീലഗിരി ഫ്ലൈക്യാച്ചർ തുടങ്ങിയ അപൂർവയിനം പക്ഷികളുടെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.
പഠനത്തിന്റെ ഭാഗമായി പശ്ചിമഘട്ടത്തിലെ ഈ രണ്ട് ജീവിവർഗങ്ങളെക്കുറിച്ച് വിപുലമായ സർവേയും നടത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ തോതനുസരിച്ച് 2050 ൽ പശ്ചിമഘട്ടത്തിലെ 45 ശതമാനം ഫ്ലൈക്യാച്ചർ പക്ഷികൾ നഷ്ടമാകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. കറന്റ് സയൻസിന്റെ നവംബർ 25 ലെ ലക്കത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
source https://www.sirajlive.com/climate-change-study-shows-flycatchers-are-endangered.html
Post a Comment