ജീവകാരുണ്യ പ്രവര്‍ത്തകന്‍ എം എ നാസര്‍ നിര്യാതനായി

അബൂദബി |  യു എ ഇ യിലെ പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകനും കാസര്‍കോട് കാഞ്ഞങ്ങാട് അജാന്നൂര്‍ കടപ്പുറം സ്വദേശിയുമായ എം എം നാസര്‍ (48) നിര്യാതനായി. അബൂദബിയില്‍ നിന്നും മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കാന്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്ന നാസര്‍ പകരം വെക്കാനില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്നു.

സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് അബൂദബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ പ്രതിനിധി കൂടിയായിരുന്നു. അബുദബിയിലെ നിരവധി സംഘടനകളുടെ ഭാരവാഹിയും ഫ്രഡ്‌സ് എ ഡി എം എസ് , ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ എന്നിയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു എം എം നാസര്‍.



source https://www.sirajlive.com/charity-activist-ma-nasser-has-died.html

Post a Comment

Previous Post Next Post