എറണാകുളം | കളമശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി തങ്കരാജാണ്്( 72) മരിച്ചത്.ഇന്ന് രാവിലെ കളമശ്ശേരി അപ്പോളോ ടയേഴ്സിന് മുന്നിലാണ് അപകടം സംഭവിച്ചത്. മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവറായ തങ്കരാജ് കുടുങ്ങുകയായിരുന്നു. വലിയ കല്ല് തങ്കരാജിന്റെ ദേഹത്തേക്ക് വന്ന് പതിക്കുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സുമെത്തി തങ്കരാജനെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തങ്കരാജന്റെ മൃതദേഹം കളമശേറി മെഡിക്കല്‍ കോളജിലേക്ക് മാറ്റി
source https://www.sirajlive.com/the-lorry-driver-died-after-falling-in-kalamassery.html
Post a Comment