പാലക്കാട് | കല്‍പാത്തി രഥോത്സവത്തിലെ പ്രധാന ചടങ്ങായ രഥ പ്രയാണത്തിനും അനുമതി നിഷേധിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ആഘോഷ സമിതികള്‍ രംഗത്തെത്തിയിട്ടുണ്ട്. രഥ പ്രയാണം രഥോത്സവത്തിലെ സുപ്രധാന ചടങ്ങാണെന്ന് സമിതി വ്യക്തമാക്കി.
അതിനിടെ, ഉത്സവത്തിന് എത്തുന്ന ജനങ്ങളെ സംഘാടകര്‍ തന്നെ നിയന്ത്രിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. എന്നാല്‍, ആളുകളെ നിയന്ത്രിക്കേണ്ടത് പോലീസാണെന്നാണ് ആഘോഷ സമിതി ഭാരവാഹികളുടെ നിലപാട്. കല്‍പ്പാത്തി രഥോത്സവത്തിന് ഇന്നലെയാണ് കൊടിയേറിയത്. രാവിലെ പത്തുമണിയോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ഈമാസം 14 മുതല്‍ പതിനാറ് വരെയാണ് കൊവിഡ് മാനദണ്ഡങ്ങളോടെ രഥോത്സവം നടക്കുക.
source https://www.sirajlive.com/kalpathy-chariot-festival-no-chariot-rides-allowed.html
Post a Comment