ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന്റെ വിവാദ മൂന്ന് കര്‍ഷക നിയമസങ്ങളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ശകര്‍ സമരം പുതിയ തലത്തിലേക്ക് മാറ്റുന്നു. സമരത്തിന്റെ അടുത്തഘട്ടം എങ്ങനെയന്ന് ആലോചിക്കുന്നതിനായി സംയുക്ത കര്‍ഷക സംഘടനകളുടെ യോഗം ഇന്ന് ഹിസാറില്‍ നടക്കും. സമരം ഡല്‍ഹിക്കുള്ളിലേക്ക വ്യാപിക്കുന്നതിനെക്കുറിച്ച് കര്‍ഷകര്‍ ആലോചിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ്, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സമരം കൂടുതല്‍ ശക്തമാക്കി കേന്ദ്രത്തെ പ്രതിരോധത്തിലാക്കാനാണ് കര്‍ഷകരുടെ നീക്കം.
അതിവനിടെ കര്‍ഷക നിയമത്തില്‍ കേന്ദ്ര സര്‍ക്കാറിന് അനുകൂല സമീപനം സ്വീകരിച്ച നടന്‍ അക്ഷയ് കുമാറിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തി. അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ‘സൂര്യവന്‍ഷി’യുടെ പ്രദര്‍ശനം പഞ്ചാബില്‍ കര്‍ഷകര്‍ തടഞ്ഞു. പഞ്ചാബിലെ അഞ്ച് തിയേറ്ററുകളിലാണ് ഷോ കര്‍ഷകര്‍ നിര്‍ത്തിവെപ്പിച്ചത്.
നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കര്‍ഷസംഘടനകള്‍ വ്യക്തമാക്കി.
ഭാരതി കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകരാണ് പഞ്ചാബ് ഹോഷിയാര്‍പൂരിലെ ഷഹീദ്ഉദ്ദം സിംഗ് പാര്‍ക്കില്‍ പ്രതിഷേധവുമായി എത്തിയത്. പാട്യാല, ബുദ്‌ലാധ അടക്കമുള്ള സ്ഥലങ്ങളിലെ നിരവധി തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഒരു വര്‍ഷത്തിലേറെക്കാലമായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ അക്ഷയ് കുമാര്‍ രംഗത്തെത്തിയിരുന്നു. വിഭാഗീതയ സൃഷ്ടിക്കുന്നവരെ ശ്രദ്ധിക്കേണ്ട എന്നായിരുന്നു അക്ഷയ് കുമാര്‍ അന്ന് പറഞ്ഞിരുന്നത്.
source https://www.sirajlive.com/a-meeting-of-the-joint-farmers-39-organizations-was-held-today-to-strengthen-the-struggle.html
Post a Comment