ന്യൂഡല്‍ഹി | 12 എം പിമാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം ബഹിഷ്‌ക്കരിക്കാന്‍ പ്രതിപക്ഷത്തിന്റെ ആലോചന. ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്നാണ് പ്രതിപക്ഷം പറയുന്നത്. പ്രതിപക്ഷ സംഘടനകള്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
എളമരം കരിം, ബിനോയ് വിശ്വം എന്നിവര്‍ ഉള്‍പ്പെടെ 12 എം പിമാരെയാണ് സമ്മേളന കാലയളവ് വരെ പുറത്ത് നിര്‍ത്തുന്നത്. കഴിഞ്ഞ സമ്മേളനത്തിന് ചെയ്ത കുറ്റത്തിനു ഈ സമ്മേളനത്തില്‍ ശിക്ഷിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കുന്നു. എം പിമാരുടെ സസ്‌പെന്‍ഷന്‍ രാജ്യസഭാ ചട്ടങ്ങളുടെ ലംഘനവും ജനാധിപത്യ വിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
source https://www.sirajlive.com/opposition-groups-called-for-a-boycott-of-the-winter-session-of-parliament.html
Post a Comment