മുന്‍ മിസ് കേരളയടക്കം മൂന്ന് പേര്‍ മരിച്ച അപകടത്തിന് കാരണം മദ്യലഹരിയിലെ മത്സരയോട്ടമെന്ന് പോലീസ്

കൊച്ചി  | മുന്‍ മിസ് കേരള അടക്കം മൂന്ന് പേര്‍ മരിച്ച കാറപകടത്തിന് കാരണം മദ്യലഹരിയിലുള്ള മത്സരയോട്ടമെന്ന് പോലീസ്. മോഡലുകള്‍ സഞ്ചരിച്ച കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചെന്ന് ഓഡി കാര്‍ ഡ്രൈവര്‍ സൈജു പോലീസിന് മൊഴി നല്‍കിയതോടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അപകടം നടന്ന കാര്യം പോലീസിനെ അറിയിച്ചത് സൈജുവാണ്. അതേസമയം കേസിലെ പ്രതിയായ ഡ്രൈവര്‍ അബ്ദുല്‍ റഹ്‌മാനെ പോലീസ് നാളെ കസ്റ്റഡിയില്‍ വാങ്ങും.

മോഡലുകള്‍ പങ്കെടുത്ത പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലുടമ ഒളിവിലാണെന്നാണ് സൂചന. ഇയാളെ കണ്ടെത്താന്‍ പൊലീസ് ശ്രമമാരംഭിച്ചു. ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ ഒളിപ്പിച്ചത് ഹോട്ടലുടമ റോയിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ ദുരൂഹത നീങ്ങാന്‍ റോയിയെ ചോദ്യം ചെയ്യും.

നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും അടക്കം മൂന്ന് പേര്‍ മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം.



source https://www.sirajlive.com/police-say-three-people-including-former-miss-kerala-were-killed-in-an-accident-in-madyalahari.html

Post a Comment

أحدث أقدم