ഷൊര്‍ണ്ണൂരില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട്  | ഷൊര്‍ണ്ണൂരില്‍ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. . മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

അനിരുദ്ധ്(നാല്), അഭിനവ്(ഒന്ന്) എന്നി കുട്ടികളാണ് കൊല്ലപ്പെട്ടത്. കൈത്തണ്ട മുറിച്ചതിനു ശേഷം ഉറക്കഗുളിക കഴിച്ച് മരിക്കാനാണ് ദിവ്യ ശ്രമിച്ചത്. ഇവര്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചതായും കണ്ടെത്തി.

ദിവ്യയുടെ ഭര്‍ത്താവിന്റെ അമ്മയുടെ അമ്മയും ജീവനൊടുക്കാന്‍ ശ്രമിച്ചു. അമ്മിണിയമ്മയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

 



source https://www.sirajlive.com/the-mother-tried-to-commit-suicide-after-killing-her-children-in-shornur.html

Post a Comment

أحدث أقدم