തിരുവനന്തപുരം | കെ പി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുനഃസംഘടനയില്‍ നിന്ന് പിന്നോട്ടില്ല. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും ഭാരവാഹികളെ നിശ്ചയിക്കാറുണ്ട്. സുധാകരനെക്കുറിച്ച് ആരും പരാതി പറഞ്ഞിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. കെ പി സി സി പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ഇന്ന് സോണിയാ ഗാന്ധിയെ കാണാനിരിക്കെയാണ് സതീശന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
കൊച്ചിയില്‍ മോഡലുകളെ മരണത്തില്‍ ദുരൂഹതയുണ്ട്. ഇത് സാധാരണ അപകട മരണമല്ല. പ്രത്യേക അന്വേഷണം രൂപവത്ക്കരിച്ച് അന്വേഷണം നടത്തണം. ദുരൂഹത പുറത്തുകൊണ്ടുവരണം. പിണറായിക്ക് നരേന്ദ്രമോദിയുടെ സ്വരമാണ്. ഒരു രാത്രി മഴ പെയ്താല്‍ മുങ്ങുന്ന കേരളത്തിന് എന്തിനാണ് സില്‍വര്‍ ലൈനെന്നും സതീശന്‍ ചോദിച്ചു.
source https://www.sirajlive.com/kpcc-will-not-back-down-from-reorganization-vd-satheesan.html
Post a Comment