പാക്കിസ്ഥാനെതിരെ യു എന്നില്‍ ശക്തമായ നിലപാടുമായി ഇന്ത്യ

ന്യൂയോര്‍ക്ക് | പാക്കിസ്ഥാന്‍ ആഗോളതലത്തില്‍ ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യമാണെന്ന് ഐക്യരാഷ്ട്ര സഭയിലെ രക്ഷാസമിതിയില്‍ ഇന്ത്യ. ഇത്തരത്തില്‍ ഭീകരവാദത്തെ പിന്തുണ്ക്കുന്ന പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ വ്യാജ പരാതി ഉന്നയിക്കുകയാണെന്നും ഇന്ത്യന്‍ പ്രതിനിധി കാജല്‍ ഭട്ട് പറഞ്ഞു.
അധിനിവേശ കശ്മീരില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്‍മാറണം. പാക്കിസ്ഥാന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഒഴിയണം. അതിര്‍ത്തി കടന്നുള്ള പാക് ഭീകരത്ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി.

ഭീകരത, ശത്രുത, അക്രമം എന്നിവയില്ലാത്ത അന്തരീക്ഷത്തില്‍ മാത്രം നടത്താനാകുന്ന ഏത് സംഭാഷണത്തിനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കേണ്ട ബാധ്യത ഇന്ത്യക്കഉണ്ട്. പാക്കിസ്ഥാന്‍ അടക്കം എല്ലാ രാജ്യങ്ങളുമായും സാധാരണ അയല്‍പക്ക ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. സിംല കരാറിനും ലാഹോര്‍ പ്രഖ്യാപനത്തിനും അനുസൃതമായി ഉഭയകക്ഷിപരമായും സമാധാനപരമായും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യ വ്യക്തമാക്കി.

 



source https://www.sirajlive.com/504690.html

Post a Comment

Previous Post Next Post