നെടുമ്പാശ്ശേരി | രണ്ട് ദിവസം തുടർച്ചയായി പെയ്ത മഴ പെരിയാർ തീരവാസികളെ ആശങ്കയിലാക്കുന്നു. ഡാമുകൾ തുറന്നതോടെ പെരിയാറിൽ വെള്ളം ഉയർന്നു തുടങ്ങി. ഇതോടെ പെരിയാർ തീരത്ത് മണ്ണിടിച്ചിലും വ്യാപകമായി. തീരങ്ങൾ ഇടിയുന്നത് വീടുകളെ അപകടാവസ്ഥയിലാക്കുകയാണ്.
ചെങ്ങമനാട് പഞ്ചായത്തിലെ 15ാം വാർഡിൽ കിഴക്കേദേശം കടത്ത് കടവിന് സമീപം “സാഫല്യം’ വീട്ടിൽ സാവിത്രി അന്തർജനത്തിന്റെ ഇരുനില കോൺക്രീറ്റ് വീട് ഏത് നിമിഷവും പെരിയാറിൽ അമരുന്ന അവസ്ഥയിലായി. ശനിയാഴ്ച രാവിലെ ആരംഭിച്ച കനത്ത മഴ ഇന്നലെ രാത്രിയും തുടർന്നു.
ഇന്നലെ രാവിലെ വീട്ടിലെ ഫലവൃക്ഷങ്ങളടക്കം കരിങ്കൽകെട്ട് തകർന്ന് പെരിയാറിൽ അമർന്നു.
വീടിനോട് ചേർന്ന അടിമണ്ണ് ചൂഴ്ന്ന് ഇടിഞ്ഞ നിലയിലും കണ്ടെത്തി. വീടിനോട് ചേർന്ന തീരത്തെ തെങ്ങ് ചെരിഞ്ഞ് പുഴയിൽ നിലം പൊത്തുന്ന അവസ്ഥയിലാണ്. തെങ്ങ് മറിഞ്ഞാൽ വീടും പുഴയിൽ നിലം പൊത്തും.
source https://www.sirajlive.com/houses-on-the-banks-of-the-periyar-at-risk.html
إرسال تعليق