യുപി നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഇന്ധനവില വീണ്ടും വര്‍ധിക്കും: ലാലു പ്രസാദ് യാദവ്

ന്യൂഡല്‍ഹി| ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഇന്ധനവില വീണ്ടും വര്‍ധിക്കുമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. സര്‍ക്കാര്‍ നാടകം കളിക്കുകയാണ്. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ച നടപടിയിലൂടെ ജനങ്ങള്‍ക്ക് യഥാര്‍ഥ ആശ്വാസം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചത് അപര്യാപ്തമാണ്. പെട്രോള്‍ വില അഞ്ച് രൂപ കുറച്ച മോദി സര്‍ക്കാര്‍ നാടകം കളിക്കുകയാണ്. ഇന്ധന വില ലിറ്ററിന് 50 രൂപ കുറച്ചാല്‍ അത് ആശ്വാസമാകുമെന്നും ലാലു പ്രസാദ് യാദവ് ചൂണ്ടിക്കാട്ടി.

അതേസമയം, പെട്രോള്‍ വില ലിറ്ററിന് 70 രൂപയില്‍ താഴെ കൊണ്ടുവരണമെന്ന് ആര്‍.ജെ.ഡി നേതാവും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു. പെട്രോളിന് ലിറ്ററിന് 70 രൂപ വിലയുണ്ടായിരുന്നപ്പോള്‍ അത് വലിയ തുകയായാണ് ബിജെപി കണക്കാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 100ന് മുകളിലെത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

 



source https://www.sirajlive.com/fuel-prices-to-go-up-again-after-up-assembly-polls-lalu-prasad-yadav.html

Post a Comment

أحدث أقدم