മോഡിഫൈ ചെയ്ത വാഹനങ്ങള്‍ക്കെതിരെ അബൂദബിയില്‍ കനത്ത നടപടി ഉണ്ടാകും

അബൂദബി | മോഡിഫിക്കേഷന്‍ വരുത്തിയ വാഹനങ്ങള്‍ ഓടിക്കുകയും വലിയ ശബ്ദമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്ക് 13,000 ദിര്‍ഹം വരെ പിഴയും 12 ബ്ലാക്ക് പോയിന്റും ചുമത്തുമെന്ന് അബൂദബി പോലീസ്. ജനവാസമേഖലയില്‍ അശ്രദ്ധമായി വാഹനമോടിക്കുകയും അമിതശബ്ദം ഉണ്ടാക്കുകയും ചെയ്യുന്ന യുവാക്കള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ക്കും കാല്‍നടയാത്രികര്‍ക്കും മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ഇവര്‍ പരിഭ്രാന്തരാവുകയും ചെയ്യും. കുട്ടികളും പ്രായമായവരുമാണ് ഇതിന്റെ ബുദ്ധിമുട്ടുകള്‍ ഏറെ അനുഭവിക്കുന്നതെന്നും പോലീസ് പറഞ്ഞു.

ഇത്തരംനിയമലംഘനങ്ങള്‍ കണ്ടാല്‍ 999 നമ്പരില്‍ വിളിച്ചറിയിക്കണമെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. അനധികൃമായി ഷാസിയിലോ എന്‍ജിനിലോ മാറ്റം വരുത്തിയാല്‍ 1000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റും ചുമത്തുകയും വാഹനം 30 ദിവസത്തേക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്യും. വാഹനം വിട്ടുകൊടുക്കണമെങ്കില്‍ ഉടമ മൂന്നുമാസത്തിനുള്ളില്‍ പതിനായിരം രൂപ അടയ്ക്കണമെന്നും പോലീസ് പറഞ്ഞു. നിശ്ചിത കാലയളവില്‍ ഈ പണം കെട്ടിവച്ചില്ലെങ്കില്‍ വാഹനം ലേലം ചെയ്യുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.



source https://www.sirajlive.com/heavy-action-will-be-taken-against-modified-vehicles-in-abu-dhabi.html

Post a Comment

أحدث أقدم