ഫറ്റോര്‍ഡ | ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെതിരെ ജംഷഡ്പൂര്‍ എഫ് സിക്ക് സമനില. രണ്ട് ടീമുകളും ഓരോ ഗോള്‍ വീതം സ്വന്തമാക്കി. നിശ്ചിത സമയത്ത് കളി മുഴുവനായി ജംഷഡ്പൂര്‍ എഫ് സിയുടെ കയ്യിലായിരുന്നെങ്കിലും വിജയ ഗോള്‍ നേടാന്‍ അവര്‍ക്കായില്ല. രണ്ട് ടീമുകളുടേയും ഏക ഗോള്‍ ആദ്യ പകുതിയില്‍ തന്നെ വീണു.
18ാം മിനിറ്റില്‍ നെരിയസ് വാസ്‌കിസിന്റെ സെല്‍ഫ് ഗോളാണ് ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചത്. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ച്വുറി ടൈമില്‍ പീറ്റര്‍ ഹാര്‍ട്‌ലിയിലൂടെ ജംഷഡ്പൂരിന് വേണ്ടി വല കുലുക്കി. കളിയിലുടനീളം 62% പന്ത് കൈവശം വെച്ചത് ജംഷഡ്പൂര്‍ എഫ് സി ആയിരുന്നു.
source https://www.sirajlive.com/jamshedpur-fc-draw-with-east-bengal-in-isl.html
إرسال تعليق