തിരുവനന്തപുരം | സംസ്ഥാനത്തെ റോഡുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് നിയാസ്. സംസ്ഥാനത്ത് 1 ലക്ഷത്തോളം വരുന്ന റോഡുകളില്‍ 33 എണ്ണം മാത്രമെ പൊതുമരാത്ത് വകുപ്പിന് കീഴിലുള്ളുവെന്ന മന്ത്രി പറഞ്ഞു. മറ്റുള്ളവ തദ്ദേശ വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും കീഴിലാണ്. കോടതി പരാമര്‍ശിച്ച എറണാകുളത്തെ റോഡുകളില്‍ ഒന്ന് മാത്രമാണ് പൊതുമരാമത്തിന് കീഴിലുള്ളതെന്നും മന്ത്രി പറഞ്ഞു . ഇക്കാര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നടുപടിയുണ്ടാകും. വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളുണ്ട്. വകുപ്പ് മന്ത്രിയുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. കുടിവെള്ളത്തിന്റെ പേരില്‍ കുത്തിപ്പൊളിക്കുന്ന റോഡുകള്‍ നന്നാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ബാധ്യതയുണ്ട്.
വര്‍ഷത്തില്‍ രണ്ടില്‍ ലകുറയാത്ത ഡിഐസിസി മീറ്റിങ്ങ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ അടിസ്ഥാനത്തില്‍ റോഡുകളുടെ ചുമതല രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് വീതിച്ച് നല്‍കിയിട്ടുണ്ട്. മലപ്പുറത്ത് നാടുകാണി പരപ്പനങ്ങാടി റോഡ് പ്രധാന പ്രശ്‌നമാണ്. ഇതിന് പരിഹാരം കാണും. ഡിസംബര്‍ മാസത്തോടെ ഡിഫക്ട് ലൈബലിറ്റി പീരിഡ് വ്യക്തമാക്കി റോഡുകളുടെ രണ്ട് അറ്റത്തും പരസ്യപ്പെടുത്തും. പീരിയഡ് കഴിഞ്ഞാല്‍ എന്ത് ചെയ്യും എന്ന കാര്യത്തില്‍ നിലവില്‍ സംവിധാനമില്ല. ഇതിനായി റണ്ണിങ് കോണ്‍ട്രാക്ട് കൊണ്ടുവരും. മഴക്കാലത്ത് റോഡ് പണി എങ്ങിനെ നടത്തുമെന്ന് വിദഗ്ധ ഉപദേശം തേടും. മഴക്കാലത്ത് റോഡ് പണി ചെയ്യുന്ന വിദേശ രാജ്യങ്ങളുടെ സാങ്കേതിക വിദ്യ പരിശോധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
source https://www.sirajlive.com/those-concerned-have-a-responsibility-to-repair-the-roads-that-are-being-eroded-in-the-name-of-drinking-water-minister-pa-mohammad-riyaz.html
إرسال تعليق