ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ 21 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി | രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്ര ഡല്‍ഹി ഗുജറാത്ത് രാജസ്ഥാന്‍ കര്‍ണാടക എന്നിവിടങ്ങളിലായി 21 കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. ആര്‍ക്കും കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ല. ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച ജയ്പൂര്‍ അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്തെ സാഹചര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുകയാണ്.

ഇതിനകം ഡല്‍ഹി എല്‍ എന്‍ ജെ പി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആറ് പേരുടെയും വിദേശത്തു നിന്ന് തെലങ്കാനയിലെത്തി കൊവിഡ് സ്ഥിരീകരിച്ച 12 പേരുടെയും ജനിതക ശ്രേണീകരണ പരിശോധനാഫലം ഇന്ന് വരും.
കൊവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസും കുട്ടികള്‍ക്കുള്ള വാക്‌സിനേഷനും സംബന്ധിച്ച കൂടിയാലോചനകള്‍ക്കായി നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്റെ യോഗവും ഇന്ന് ചേരും.

 

 



source https://www.sirajlive.com/in-india-the-number-of-omicon-cases-rose-to-21.html

Post a Comment

Previous Post Next Post