തിരുവനന്തപുരം | ഗ്രൂപ്പിസത്തെ തുടര്‍ന്ന് യു ഡി എഫിനും പാര്‍ട്ടിക്കുമുണ്ടായ തിരിച്ചടികള്‍ തുറന്നെഴുതി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസന്റെ പുസ്തകം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ പരാജയത്തിന് കാരണം അന്നത്തെ കെ പി സി സി പ്രസിഡന്റായ വി എം സുധീരന്റെ നിലപാടുകളായിരുന്നെന്ന് ഹസന്‍ പുസ്തകത്തില്‍ വിശദീകരിക്കുന്നു. ഹസന്‍ എഴുതിയ ഓര്‍മ്മചെപ്പ് എന്ന പുസ്തകം എട്ടിന് പ്രകാശനം ചെയ്യും.
മദ്യനയത്തില്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള തര്‍ക്കം വിശദീകരിച്ചാണ് അന്നത്തെ സംഭവങ്ങള്‍ ഹസന്‍ പറയുന്നത്. സുധീരന്റെ നിലപാട് സര്‍ക്കാരിന് കീറാമുട്ടിയായി. പാര്‍ട്ടി-സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത് കെ പി സി സി പ്രസിഡന്റാണെന്നും ഹസന്‍ പറയുന്നു.
കെ സുധാകരനുമായുണ്ടായ വാക്പോരിനിടെ തന്റെ മക്കള്‍ക്ക് വധഭീഷണിയുണ്ടായിരുന്ന കാര്യം പിണറായി വെളിപ്പെടുത്തിയത് അടുത്തിടെ വിവാദമായിരുന്നു. ഇത് കളാവണെന്നായിരുന്നു സുധാകരന്‍ അടക്കമുള്ളവര്‍ പറഞ്ഞത്. എന്നാല്‍ തന്നോട് പിണറായി നേരത്തെ ഇക്കാര്യം പറഞ്ഞിരുന്നുവെന്ന് ഹസന്‍ വിശദീകരിക്കുന്നു. നിയമസഭയിലെ പി യു സി കമ്മിറ്റിയില്‍ അംഗമായിരിക്കുമ്പോഴാണ് മക്കളെ വധിക്കുമെന്ന ഊമക്കത്ത് കിട്ടിയ കാര്യം പിണറായി തന്നോട് പറഞ്ഞതെന്നും പുസ്തകത്തില്‍ പറയുന്നു.
ചാരക്കേസിലും പാമൊലിന്‍ കേസിലും കെ കരുണാകരനെതിരെ ഗ്രൂപ്പ് യുദ്ധത്തില്‍ പങ്കെടുത്ത ഹസന്‍ ഇരുകേസുകളിലും കരുണാകരന്‍ കുറ്റക്കാരനല്ലെന്ന് വിശദീകരിക്കുന്നു. പാമൊലിന്‍ കേസില്‍ ചീഫ് സെക്രട്ടറിയോട് പരിശോധിച്ച് നടപടി എടുക്കാന്‍ മാത്രമാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം പറയുന്നു.
source https://www.sirajlive.com/sudheeran-39-s-constant-criticism-also-led-to-the-defeat-mm-hassan-39-s-book-with-revelation.html
Post a Comment