21 വര്‍ഷത്തിന് ശേഷം ഇന്ത്യക്ക് വിശ്വസുന്ദരി കിരീടം

ന്യൂഡല്‍ഹി | ഈ വര്‍ഷത്തെ വിശ്വസുന്ദരിപട്ടം ഇന്ത്യക്കാരിക്ക്.  പഞ്ചാബ് തലസ്ഥാനമായ ചണ്ഡീഗഢ് സ്വദേശിനി 21കാരിയായ ഹര്‍നാസ് സന്ധുവാണ് നേട്ടം കരസ്ഥമാക്കിയത്. 2019ലെ മിസ് ഇന്ത്യയായിരുന്നു ഹര്‍നാസ്. 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ നിന്ന് ഒരാള്‍ വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെടുന്നത്. സിനിമാതാരങ്ങളായ സുസ്മിത സെന്‍, ലാറ ദത്ത എന്നിവരാണ് നേരത്തെ ഇന്ത്യയില്‍ നിന്ന് ഈ നേട്ടം കൈവരിച്ചവര്‍.

 

 



source https://www.sirajlive.com/india-39-s-vishwasundari-title-after-21-years.html

Post a Comment

أحدث أقدم