തിരുവനന്തപുരം | സംസ്ഥാനത്തെ സര്‍വകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരമാണെന്ന് ആരോപിച്ച് വൈചാന്‍സലര്‍ സ്ഥാനം ഒഴിയുമെന്ന് ഭീഷണി മുഴക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സി പി ഐ മുഖപത്രം. ചിലരെ പ്രീതിപ്പെടുത്താനും മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുമാണ് ഗവര്‍ണര്‍ ശ്രമിക്കനു്‌നതെന്ന് ജനയുഗം കുറ്റപ്പെടുത്തി.
വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ഉയര്‍ത്തുന്നത് അനാവശ്യ വിവാദമാണ്. ഇതിന് പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യമുണ്ട്. ഗവര്‍ണര്‍ ഉന്നയിക്കുന്നത് ബാലിശമായ കാര്യങ്ങളാണ്. ഗവര്‍ണര്‍ എന്ന പദവി തന്നെ അനാവശ്യമാണെന്ന സംവാദം ശക്തമായി നടന്നുകൊണ്ടിരിക്കേയാണ് ആ പദവി ഉപയോഗിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്. മാധ്യമ ശ്രദ്ധ നേടുന്നതിനും ചിലരുടെയൊക്കെ പ്രീതി പിടിച്ചുപറ്റാനുമാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും ജനയുഗം കുറ്റപ്പെടുത്തി.
source https://www.sirajlive.com/cpi-front-page-attacks-governor-arif-mohammad-khan.html
إرسال تعليق